പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി
പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ 20 ശതമാനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ ഐടി പാര്‍ക്കിന് അനുമതി ലഭിക്കുന്നത്. ഭാവിയില്‍ വലിയ രീതിയില്‍ വികസിപ്പിക്കാവുന്ന വലിയ സാധ്യതയുള്ള ഒന്നാണ് ഈ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്.
*പത്തനംതിട്ട നഗര വികസനം: പത്തനംതിട്ട ആസ്ഥാനത്തിന്റെ വികസനം ആധുനിക രീതിയില്‍ നടത്തുന്നതിന് 10 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട നഗരത്തിന്റെ പുനരുദ്ധാരണവും സൗന്ദര്യ വത്ക്കരണവും വഴി മാതൃകാ തെരുവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തെരുവിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുക, കച്ചവട മേഖലയെ ഉണര്‍ത്തുക, കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുക, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക, രാത്രികാല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ രൂപകല്‍പന ചെയ്യുന്ന പദ്ധതിയാണിത്. സര്‍വീസ് യൂട്ടിലിറ്റി ലൈനുകള്‍ പൂര്‍ണമായും ഭൂഗര്‍ഭ ഡക്ടിലൂടെ നല്‍കിക്കൊണ്ടും, പാതയോടു ചേര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഏകീകൃത ഡിസൈന്‍ നല്‍കിക്കൊണ്ടും, തെരുവിന്റെ ദൃശ്യഭംഗി വര്‍ധിക്കുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍, തെരുവ് വിളക്കുകള്‍, നടപ്പാതകള്‍, പൊതു സ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ നല്‍കിക്കൊണ്ടും കാല്‍നടക്കാരായ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പദ്ധതിയാണിത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗഹൃദപരമായ തെരുവായിരിക്കും സജ്ജമാക്കുന്നത്.
* പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
* കല്ലിശ്ശേരി വള്ളംകുളം റോഡ് ബിഎം ആന്റ് ബിസി ടാറിംഗ്
* ആറന്മുള സത്രക്കടവ് പമ്പയുടെ തീരം റോഡ് പൂര്‍ത്തീകരണം
* ആറന്മുള വള്ളംകളി പവലിയന്‍ മേല്‍ക്കൂര നിര്‍മ്മിക്കല്‍
* കോഴഞ്ചേരി മാരാമണ്‍ പമ്പാതീരം സൈഡ് കെട്ടല്‍
* അരുവിക്കുഴി ടൂറിസം വികസനം
* ഉള്ളൂര്‍ച്ചിറ വൃത്തിയാക്കല്‍