മൂന്ന് കോടി രൂപ വിലമതിക്കുന്ന 1186 കിലോഗ്രാം കഞ്ചാവ് കത്തിച്ചുകളഞ്ഞ് എക്സൈസ്

മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം കത്തിച്ചുകളഞ്ഞ് എക്സൈസുകാർ. ഹൈദരാബാദിൽ കേസ് അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാന എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്.ഭദ്രാചലം എക്സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന 1186 കിലോഗ്രാം കഞ്ചാവ് നേരത്തെ പിടിച്ചെടുത്തിരുന്നത്. അഞ്ച് കേസുകളിലായാണ് ഇത്രയും വലിയ കഞ്ചാവ് ശേഖരം കിട്ടിയത്. ഈ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ഇത് കത്തിച്ചുകളയാൻ തീരുമാനമെടുക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയായ എ.ഡബ്ല്യൂ.എം കൺസൾട്ടിങ് ലിമിറ്റഡിന്റെ മാലിന്യ സംസ്കരണത്തിനുള്ള ഇൻസിനറേറ്റർ ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് നശിപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കഞ്ചാവ് ശേഖരം ഇവിടെ എത്തിച്ച ശേഷം ഇൻസിനറേറ്ററിൽ ഇട്ട് തീകൊളുത്തി. ഖമ്മം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജനാർദൻ റെഡ്ഡി അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ നടപടികൾക്ക് മേൽനോട്ടം വഹിച്ചതായി എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ വി.കെ കമലാസൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...