2024 ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്

10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഫൈനലിൽ ദക്ഷിണകൊറിയയെ 16–12ന് തോൽപിച്ചാണ് ചൈന മെഡൽ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടിൽ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്.

ദക്ഷിണകൊറിയ വെള്ളിയും കസഖ്സ്ഥാൻ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ജർമൻ സഖ്യത്തെയാണ് കസഖ്സ്ഥാൻ തോൽപിച്ചത്. ഈയിനത്തിൽ ഇന്ത്യയ്ക്ക് മെഡൽ റൗണ്ടിൽ കടക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിൻ‍ഡാൽ– അർജുൻ ബബുത, എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യങ്ങൾ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.

അതേ സമയം പാരീസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ കസഖിസ്ഥാൻ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ ആണ് കസാഖിസ്ഥാന്‍ വെങ്കലം നേടിയത്.

അലക്‌സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡല്‍ പോരില്‍ നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്‌സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാന്‍ ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്നത്. 1996 അറ്റ്‌ലാന്റ ഒളിംപിക്‌സിലാണ് അവസാനമായി അവര്‍ ഷൂട്ടിങ് മെഡല്‍ നേടിയത്.അതേ സമയം ആദ്യ മെഡല്‍ പോരിനിറങ്ങിയ ഇന്ത്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് മിക്സഡ് ടീമിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രണ്ട് സഖ്യങ്ങള്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ഇന്ത്യയുടെ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായത്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...