22 MLD ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുടെ നിർമ്മാണ ഉദ്ഘാടനം

22 എം എൽ ഡി ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണ ഉദ്ഘാടനം നടത്തി.

ചങ്ങനാശേരി: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സഹായിക്കുന്ന ജല ശുദ്ധീകരണ ശാലയുടെ നിർമാണ ഉദ്ഘാടനം നടത്തി.

ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം,പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ വിഭാവനം ചെയ്ത്‌ നിർമ്മാണ ആരംഭിക്കുന്ന രണ്ട് കോടി 20 ലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെയും അനുബന്ധ ഘടകങ്ങളുടെ നിർമ്മാണ ഉദ്ഘാടനമാണ് അഡ്വ.ജോബ്‌ മൈക്കിൾ എംഎൽഎ നിർവ്വഹിചത്.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും സമീപപ്രദേശങ്ങളായ വാഴപ്പള്ളി,തൃക്കൊടിത്താനം,പായിപ്പാട്,കുറിച്ചിപഞ്ചായത്തുകളുടെ വിവിധ മേഖലകളിലും നിലവിൽ ജലവിതരണം നടത്തിവരുന്നത് കറ്റോട്, കല്ലിശ്ശേരി പദ്ധതികളിൽ നിന്നാണ്.

കറ്റോട് സ്കീമിൽ നിന്നുള്ള ജലം തിരുവല്ല -കുട്ടനാട് പ്ലാന്റിൽ ശുദ്ധീകരിച്ച് നേരിട്ട് ചങ്ങനാശ്ശേരി ചെറുകരകുന്ന് ഉന്നതതല ടാങ്കിൽ ശേഖരിച്ചും കല്ലിശ്ശേരി സ്കീമിലെ കല്ലിശ്ശേരിയിൽ നിന്ന് തന്നെയുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച് പെരുന്നയിലെത്തിച്ച്‌ അവിടെനിന്നും പമ്പ് ചെയ്ത് ചങ്ങനാശ്ശേരി ചെറുകരകുന്നു ഉന്നതതല ടാങ്കിൽ ശേഖരിച്ചും ആണ് വിതരണം നടത്തിവരുന്നത്.

എന്നാൽ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിക്ക് മേൽ നാല് പഞ്ചായത്തുകൾക്കും ജലം ശുദ്ധീകരിച്ച് വിതരണം നടത്തുന്നതിനായി ഒരു ശുദ്ധീകരണശാല നിലവിലില്ല. ഈ കാരണത്താൽ ജല ലഭ്യതയിൽ മിക്കവാറും കുറവും തടസ്സങ്ങളും നേരിടാറുണ്ട്.

കൂടാതെ ജലജീവൻ മിഷൻ, അമൃത്‌ പദ്ധതികൾ വഴി എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതും കൂടി കുടിവെള്ളക്ഷാമം അധികരിക്കും എന്നതിനാൽ ആയത് പരിഗണിക്കുന്നതിനായി ഉചിതമായ മാർഗം എന്ന നിലയിലാണ് പുതിയ 22 ദശലക്ഷം ശേഷിയുള്ള ജല ശുദ്ധീകരണശാല വിഭാവനം ചെയ്തിട്ടുള്ളത്.


പ്രസ്തുത ശുദ്ധീകരണശാലക്കായി വാഴപ്പള്ളി , പായിപ്പാട്, കുറിച്ചി,തൃക്കൊടിത്താനം പഞ്ചായത്തുകൾക്കായി ജലജീവൻ മിഷൻ പദ്ധതി ലഭ്യമായ ഭരണാനുമതി തുകയായ യഥാക്രമം 83.84 കോടി,69.70 കോടി,90.18 കോടി,96.30 കോടി (ആകെ 340.02 കോടി)) രൂപയിൽ നിന്നും ടി പഞ്ചായത്തുകളുടെ ജലവിതരണത്തിന് ആനുപാതികമായ തുക കണ്ടെത്തിയാണ് ജല ശുദ്ധീകരണശാലയും ശുദ്ധീകരണശാലയിലേക്കുള്ള ജല ശേഖരണ പൈപ്പ് ലൈൻ,പമ്പ് സെറ്റ്,ട്രാൻസ്ഫോർമർ മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവ നടപ്പിലാക്കുന്നത്.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ മോർക്കുളങ്ങര യിൽ ജല അതോറിറ്റി വക ഭൂമിയിലാണ് 22 ദശലക്ഷം ശേഷിയുള്ള ജല ശുദ്ധീകരണശാല നിർമ്മിക്കുന്നത്.

പദ്ധതി പൂർത്തീകരണത്തിൽ ഒപ്പം നിലവിൽ കറ്റോട് കല്ലിശ്ശേരി പദ്ധതികളിൽ നിന്നും ലഭ്യമാകുന്ന ജലത്തിൽ ഭൂരിഭാഗവും ചങ്ങനാശ്ശേരിയിൽ തന്നെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഭണ്ഡാരി സ്വാഗത്‌ രൺവീർ ചന്ദ്‌ ഐഎഎസ് ( മാനേജിംഗ് ഡയറക്ടർ കേരള ജല അതോറിറ്റി), എസ് സേതുകുമാർ( ടെക്നിക്കൽ മെമ്പർ ജല അതോറിറ്റി), കെ വി ബിന്ദു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌), ഷാജി പാമ്പൂരി (ബോർഡ് മെമ്പർ ജല അതോറിറ്റി), ടോമിച്ചൻ പാലത്തിങ്കൽ( പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌), മിനി വിജയകുമാർ (വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌), സുജാത സുശീലൻ( കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ്‌), സുവർണ്ണ കുമാരി (മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌), കെ ഡി മോഹനൻ (പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌), ഷീല തോമസ് (വാർഡ് മെമ്പർ), വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ സി ജോസഫ്,എം ആർ രഘുദാസ്‌, പി എച്ച് നാസർ, ലാലിച്ചൻ കുന്നിപ്പറമ്പിൽ,
വിനയകുമാർ,സാബു മുല്ലശ്ശേരി, മാത്തുക്കുട്ടി പ്ലാത്താനം, ലിനു ജോബ്. മൻസൂർ,എം ആർ മഹേഷ്,കുര്യൻ തൂമ്പുങ്കൽ, ടിഡി ജോസൂട്ടി,കെ കെ സാബു. പ്രദീപ് കുമാർ പി കെ, ടിവി നാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....