സ്കൂളുകൾക്ക്​ 25 ശനിയാഴ്ചകൾ അധ്യയനദിനം

25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു.

220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ. ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്, 25, ഫെ​ബ്രു​വ​രി ഒ​ന്ന്, 15, 22, മാ​ർ​ച്ച്​ ഒ​ന്ന്, 15, 22 ശ​നി​യാ​ഴ്ച​ക​ളാ​ണ്​ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​ത്.

ജൂ​ൺ, ആ​ഗ​സ്റ്റ്, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മൂ​ന്നും ന​വം​ബ​റി​ൽ നാ​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്​.

ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ശ​നി​യാ​ഴ്​​ച​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്.

നേ​ര​ത്തെ 204 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി ക​ല​ണ്ട​റി​ന്​ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും 220 ദി​വ​സ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​തി​നെ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി മ​റു​പ​ടി ന​ൽ​കി​യ​ത്.

ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ 16 ശ​നി​യാ​ഴ്ച കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 220 അ​ധ്യ​യ​ന​ദി​നം നി​ശ്​​ച​യി​ച്ച്​ ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് 205 ആ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...