ശബരിമലയിൽ ഇതുവരെ എത്തിയത് 40,90000 അയ്യപ്പഭക്തർ

ഈ വർഷത്തെ മണ്ഡല – മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.

മകരവിളക്ക് മഹോത്സവത്തിന് ആറ് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.

പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട്ട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.

Leave a Reply

spot_img

Related articles

പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി സുരേഷ് ഗോപിക്കെതിരെ പരാതി

പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുൻ ദേശീയ വക്താവുമായ...

കെ.എം എബ്രഹാമിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

വേടന്റെ പാലക്കാട്ടെ പരിപാടി റദ്ദാക്കി; പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് മെഗാഷോ

കഞ്ചാവ്, പുലിപ്പല്ല് എന്നീ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു.മെയ്യ്...

റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും

പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ്...