മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. ടൗൺഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളിൽ 358 പേർ ഇതു വരെ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനായും 94 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്.രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 116 സമ്മതപത്രം നൽകിയിട്ടുണ്ട്. 89 ആളുകൾ ടൗൺഷിപ്പിൽ വീടിനായും 27 പേർ സാമ്പത്തിക സഹായത്തിനായുമാണ് സമ്മതംപത്രം നൽകിയത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്ന് വരെ സമ്മതപത്രം നൽകാം. ടൗൺഷിപ്പിൽ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക.1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും.

Leave a Reply

spot_img

Related articles

പാമ്പാടിയെ ഏപ്രിൽ 4,5 തീയതികളിൽ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറാ പള്ളിയിലെ മാർ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഏപ്രിൽ...

പട്ടാമ്പിയിൽ ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു

പട്ടാമ്പിയിൽ ആണ് ഫ്രിഡ്ജിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചത്.പട്ടാമ്പി സ്വദേശി ശശി കുമാറിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്.ഇടിമിന്നലിൽ ഷോർട് സർക്യൂട്ട് ഉണ്ടായാണ് ഫ്രിഡ്ജിന്...

സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ അടിച്ചത് പാലക്കാട്ട്

SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം...

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്.പ്രതിക്ക് ജാമ്യം നൽകിയാൽ...