വനിതാ ചലച്ചിത്ര മേള ഇന്നു മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ 13 വരെ  കൊച്ചിയില്‍ നടക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ നടക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ദ ഗ്രീന്‍ ബോര്‍ഡര്‍ പ്രദര്‍ശിപ്പിക്കും.

എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം നടി ഉര്‍വശി നിര്‍വഹിക്കും. അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട് ഉര്‍വശി.

ഇന്ന് വൈകിട്ട് ആറിന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും.

ഡെപ്യുട്ടി മേയര്‍ കെ.എ ആന്‍സിയ ഏറ്റുവാങ്ങും. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അതിഥി കൃഷ്ണദാസിന് നല്‍കിക്കൊണ്ട് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ നിര്‍വഹിക്കും.
2022ലെ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ദേവി വര്‍മ്മയെ ഉര്‍വശി ആദരിക്കും.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സമം പദ്ധതി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സൂസന്‍ ജോര്‍ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ നടി കുക്കു പരമേശ്വരന്‍, സംവിധായകന്‍ സോഹന്‍ സീനുലാല്‍ എന്നിവര്‍ പങ്കെടുക്കും.

ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രം ‘ദ ഗ്രീന്‍ ബോര്‍ഡര്‍’ പ്രദര്‍ശിപ്പിക്കും.

സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലോകസിനിമാ വിഭാഗത്തില്‍ 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്‌കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ്, കഴിഞ്ഞ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയ മൂന്ന് ചിത്രങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിലെ സിനിമകള്‍ കാണുന്നതിന് ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ.

മേളയുടെ ഭാഗമായി ഫെബ്രുവരി 11,12,13 തീയതികളില്‍ സവിത തിയേറ്റര്‍ പരിസരത്ത് ഓപ്പണ്‍ ഫോറം, സംഗീതപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

ഫെബ്രുവരി 11ന് ഭദ്ര റജിന്‍ മ്യൂസിക് ബാന്‍ഡ്


ഫെബ്രുവരി 12ന് ഇന്ദുലേഖ വാര്യര്‍ ഡിജെ


ഫെബ്രുവരി 13ന് വാട്ടര്‍ ഡ്രംസ് ഡിജെ ഭദ്ര കാന്താരീസ്

എന്നീ സംഗീതപരിപാടികളാണ് സംഘടിപ്പിക്കുക.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷൺമുഖമായി മോഹൻലാൽ; ‘തുടരെ’യുടെ വിശേഷങ്ങൾ

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...