ഏറ്റവും പ്രായം കൂടിയ ട്രെയിൻ ഡ്രൈവർ 81 വയസ്സുകാരി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രെയിൻ ഡ്രൈവറായി 81 വയസ്സുകാരിയായ ബോസ്റ്റൺ വനിത.

ഏറ്റവും പ്രായമുള്ള ട്രെയിൻ ഡ്രൈവർ എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത് മസാച്യുസെറ്റ്സ് ബേ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി യുടെ കീഴിൽ ജോലി ചെയ്യുന്ന വനിതയാണ്. ഇവർക്ക് വയസ്സ് 81.

ബോസ്റ്റാണിലെ തന്നെ എല്ലാ പൊതു ഗതാഗത വാഹനങ്ങളും നിയന്ത്രിക്കുന്നത് മസാച്യുസെറ്റ്സ് ബേ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി എന്ന ഏജൻസി ആണ്.

1995 മുതൽ ഏകദേശം മൂന്ന് ദശകങ്ങളോളമായി ട്രെയിൻ ഓടിക്കുന്ന ഇവരുടെ പേര് ഹെലൻ ആൻ്റേന്യൂസി എന്നാണ്. അവർ ബ്ലൂ ലൈൻ ട്രെയിനുകളുടെ ഡ്രൈവറായിരുന്നു.

ഇവരിപ്പോൾ തൻ്റെ 82 വയസ്സിലേക്ക് കടക്കുകയാണ്. എന്നാൽ അവർക്ക് ഈ ജോലിയിൽ നിന്ന് വിരമിക്കുവാൻ യാതൊരു താല്പര്യവും ഇല്ല.

അവർ പറഞ്ഞതിങ്ങനെ,”എനിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത്. ദിവസവും നേരത്തെ എഴുന്നേറ്റ് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും. ഈ ജോലി എനിക്ക് വീട്ടിൽ നിന്ന് മാറി കുറച്ചുനേരം വിശ്രമിക്കുന്നതിന് ഉള്ള ഒരു അവസരം കൂടിയാണ്.”

തൻ്റെ പ്രായത്തിൽ എല്ലാവർക്കും ഇങ്ങനെ പറയാൻ സാധിക്കുകയില്ല എന്നും അവർ പങ്കുവെച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും അവർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

താൻ ജോലി ചെയ്യുന്ന സ്ഥാപനം തന്നോട് ആവശ്യപ്പെടുന്നതിനനുസരിച്ച് ആളുകളെ എത്ര ദൂരം വരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും അവർ തയ്യാറാണ്.

“ഞാൻ ഈസ്റ്റ് ബോസ്റ്റണിലെ അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ കുടുംബത്തിൽ നിന്നാണ് വന്നത്. എല്ലാവരും എന്നെ വളരെ ആദരിക്കുന്നുണ്ട്. ഞാൻ എൻ്റെ ജോലി നന്നായി ചെയ്യുകയും സ്ഥാപനത്തിൽ എൻ്റെ സ്ഥാനം നേടുകയും ചെയ്തു,”അവർ പറഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...