പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു

പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു.എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എം എസ്‌ സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തിൽപ്പെട്ടത്.പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ. കൂട്ടുകാരുമായി ബീച്ച് കാണാനെത്തിയതായിരുന്നു ഫൈഹ. കടലിൽ ഇറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാളായ സിൻസിന തിരയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ, ഫൈഹയെ കണ്ടെത്താൻ കഴിഞ്ഞില്ല.പിന്നീട്, എൽ എൻ ജി ടെർമിനൽ പരിസരത്ത് നിന്ന് ഫൈഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സർക്കാർ തലത്തില്‍ നടന്ന ചർച്ച പരാജയം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ...

ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ് എം സ്റ്റേഷൻ ഡയറക്ടർ

മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ...

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കുന്നു

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു.വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ...

മെഡിക്കല്‍ കോളേജുകളിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ

മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും,അത് സർക്കാരിന്റെ...