നവനീത് സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു.വൈക്കം അസിസ്റ്റൻ്റ് എജീനീയർ ഓഫീസിൽ ഓവർസിയറായിട്ടാണ് നിയമനം. ഇന്ന് രാവിലെ 11 മണിയോടെ ദേവസ്വം മന്ത്രി വി.എൻ വാസവൻ്റെ സാമീപ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു ഉപ്പുലിയപ്പന്റെ മുമ്പാകെ എത്തി, നിയമന ഉത്തരവ് കൈപ്പറ്റിയാണ് നവനീത് ചുമതലയേറ്റത്.ഉടൻ തന്നെ വൈക്കത്തെ ഓഫിസിലെത്തിയും ജോലിയിൽ പ്രവേശിക്കും.

നവനീതിന്റെ സർക്കാർ ജോലിയടക്കം , സംസ്ഥാന സർക്കാരിനോട് ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ ഉറപ്പും പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവൻ പറഞ്ഞു. എല്ലാവരുടെയും പിന്തുണയിൽ നന്ദി രേഖപ്പെടുത്തുന്നതായി ബിന്ദുവിന്റെ മകൻ നവനീതും പ്രതികരിച്ചു. പ്രൊഫ. സി.എം കുസുമൻ, നവനീതിന്റെ ബന്ധു ഗിരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ജൂലൈ 3 -ാം തീയതിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകളുടെ ചികിത്സാർത്ഥം എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദു ആശുപത്രി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിക്കുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....