‘കാറ്റർപില്ലർ’ മിനി സിനിമ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി

ഫസ്റ്റ് ഫീച്ചേഴ്സ് &അനലോക് നരേറ്റീവ് പ്രൊഡക്ഷന്റെ ബാനറിൽ ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കാറ്റർപില്ലർ എന്ന മിനി സിനിമ യുടെ ചിത്രീകരണം എറണാകുളത്തും വൈപ്പിൻ കരയിലുമായി പൂർത്തിയായി. സിറാജുദീൻ നാസർ പ്രധാന വേഷം ചെയ്യുന്ന ഈ സിനിമ യിലെ നായിക ഹാപ്പി സർദാർ ഫെയിം മെറിൻ ഫിലിപ്പ് ആണ്. ഷഹബാൻ, സോന ദുബായ്, മാസ്റ്റർ അഭയ് നാഥു, ബേബി അലിയാ അബിഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു യുദ്ധ പശ്ചാതലത്തിൽ സാമൂഹ്യ പ്രസക്തി യുള്ള സംഭവങ്ങൾ കോർത്തിണക്കി പറയുന്ന ഇതിന്റെ പ്രമേയം ഒരു സ്വപ്നത്തിൽ നിന്നുമാണ് തനിക്കു ലഭിച്ചതെന്നു സംവിധായകൻ വിപിൻ പറഞ്ഞു.

ഹോളിവുഡ് സിനിമ കളിലൂടെ ശ്രദ്ധേയനായ ലണ്ടൻ സ്വദേശി ജോഷ്വാ ഇഗ്‌ ഹോദരോ ആണ് ഈ ചിത്രത്തിന്റെ ക്യാമറ മാൻ. ലൈൻ പ്രൊഡ്യൂസർ & പ്രൊജക്റ്റ്‌ ഡിസൈനർ ജിനു. വി. നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിവ്യ ബാലൻ, പ്രൊഡക്ഷൻ ഡിസൈനർ ഹംസ വള്ളിത്തോട്, കോസ്‌ടും ഡിസൈൻ ദിവ്യാ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗോപിക ചന്ദ്രൻ, സ്റ്റിൽസ് അൽഫാസ് ആലുവ, ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്ത ശേഷം ചിത്രം പ്രദർശനത്തിനെത്തും.

Leave a Reply

spot_img

Related articles

തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ...

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...