തിരുവാര്‍പ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്

തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് ആര്‍പ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തത്. താമസസ്ഥലങ്ങള്‍ സംബന്ധിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം.ഭാര്യയ്ക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂര്‍ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിരതാമസം മാറ്റി എന്ന് കാണിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമപ്പഞ്ചായത്തില്‍നിന്ന് കെട്ടിടനിര്‍മാണ അനുവാദം വാങ്ങി ഇദ്ദേഹം പഴയവീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മാണം നടത്തിവരുകയാണ്.

തന്റേതായി നിലവിലുള്ള എല്ലാ രേഖകളും സ്വന്തം വിലാസത്തിലാണെന്ന് സുമേഷ് പറയുന്നു. കാഞ്ഞിരം എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനായ സുമേഷ്, എല്ലാ ദിവസവും വാര്‍ഡില്‍ത്തന്നെയുള്ള സ്‌കൂളില്‍ ജോലിക്ക് എത്തുന്നതിന്റെ രേഖകളും ഇപ്പോള്‍ കാഞ്ഞിരത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതിന്റെ രേഖകളും, ഹിയറിങ് സമയത്ത് കാണിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ടിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് പേര് നീക്കുകയായിരുന്നെന്ന് സുമേഷ് ആരോപിച്ചു.എന്നാല്‍ വിശദപരിശോധനയ്ക്കുശേഷവും സിപിഐഎം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയില്‍ അംഗമായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് സുമേഷിന്റെ പേര് നീക്കംചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടി രാഷ്ട്രീയപേരിതമാണെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം പ്രസിഡന്റ് കെ.സി മുരളീകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ...

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...

സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍.എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ...