അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടത്തിൽ ഒരാൾ മരിച്ചു

അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീഴുകയായിരുന്നു.പിക്കപ് വാനിന്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.രണ്ട് ​ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ.ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ക്രെയിനു ഉൾപ്പെടെ എത്തി പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ തിരിഞ്ഞു പോകണം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....