കേസുണ്ടെന്ന ന്യായം പറഞ്ഞ് വാടക മുടക്കാനാവില്ല: സുപ്രീം കോടതി

കേസുണ്ടെന്ന ന്യായം പറഞ്ഞ് വാടക മുടക്കാനാവില്ല: സുപ്രീം കോടതി. വാടകനിരക്കു നിശ്ച‌യിച്ചുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണെന്ന ന്യായം പറഞ്ഞു വാടക നൽകാതിരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കോടതി ഉത്തരവിനോടു വിയോജിപ്പുണ്ടെങ്കിൽ അതിൽ സ്‌റ്റേ ആവശ്യപ്പെട്ടു വേണം അപ്പീൽ നൽകേണ്ടതെന്നും ജഡ്‌ജിമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.സ്റ്റേ ആവശ്യം ഉന്നയിച്ചിട്ടില്ലെങ്കിൽ ഉത്തരവ് അംഗീകരിക്കുന്നുവെന്നോ നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നോ ആണ് അർഥമെന്നും പറഞ്ഞു.കോയമ്പത്തൂരിലെ ഗോഡൗണിൻ വാടക യുമായി ബന്ധപ്പെട്ടതാണ് കേസ്.
റെൻന്റ് കൺട്രോളർ അതോറിറ്റിയാണ് തുക ഉയർത്തി ഉത്തരവിറക്കിയത്. മദ്രാസ് ഹൈക്കോടതി അതു ശരിവച്ചു. അപ്പീൽ നൽകിയ വാടകക്കാരൻ തുക പൂർണമായി നൽകാൻ വിസമ്മതിച്ചു.
കുടിശികയായപ്പോൾ വാടകക്കാരനെ ഒഴിപ്പിക്കാൻ ഉടമ നടപടിയെടുത്തു. തുടർന്നാണു വാടകക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...