മോര്

മോര് സംഭാരമായി കുടിക്കുകയോ ചോറിലൊഴിച്ചു കൂട്ടുകയോ ആണ് ചെയ്യാറുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയ പ്രകൃതിദത്തമായ ഡ്രിങ്ക് മോരു പോലെ വേറൊന്നില്ല. ഹിന്ദിയില്‍ ചാസ്(ചാച്), തെലുങ്കില്‍ മാജിഗ, കന്നഡയില്‍ മജിഗേഹുളി, ഗുജറാത്തിയില്‍ ചാസ, മറാത്തിയില്‍ താക്, ബംഗാളിയില്‍ ഗോല എന്നൊക്കെയാണ് മോരിന്‍റെ പേര്.

മോരിന്‍റെ 90 ശതമാനവും വെള്ളമായതിനാല്‍ മോരു കുടിക്കുന്നതുകൊണ്ട് ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ കഴിയും. മോരില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ആമാശയത്തിലെയും അന്നനാളത്തിലെയും എണ്ണയും കൊഴുപ്പും കഴുകിക്കളയാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മോരിന് കഴിയും. പാല്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മോരു കുടിച്ചാല്‍ മോരിലൂടെ വേണ്ടത്ര കാല്‍സ്യം ലഭിക്കും. വിറ്റാമിന്‍ ബി, ഡി എന്നിവ മോരിലുണ്ട്.

എരിവും പുളിയും കലര്‍ന്ന ഒരൂണിനു ശേഷം പച്ചമുളക്, ഇഞ്ചി, ജീരകം, കുരുമുളക്, കൊത്തമല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത ഒരു ഗ്ലാസ് മോരുംവെള്ളം കഴിക്കുന്നത് ഉത്തമം.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...