പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി എംഎസ് കോളേജ് ഗ്രേറ്റ് ഹാളിവെച്ച വൈകുന്നേരം 4 മണിക്ക് സഹകരണം- ദേവസ്വം- മന്ത്രി. വിഎൻ വാസവൻ പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൽ സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് അദ്ധ്യക്ഷയാകും. സമ്മേളനം ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കും.

ആർട്ടിസ്റ്റ് വെങ്കി


ആർട്ടിസ്റ്റ് വെങ്കിക്ക് ലിവിങ് ലീഫ് ഇലസ്‌ട്രേഷൻ അവാർഡ് ഡോ. വി.എൻ. രാജശേഖരൻപിള്ള സമർപ്പിക്കും.
കോട്ടയം മുൻസിപ്പൽ ചെയർമാൻ സന്തോഷ്‌കുമാർ
ശിവദാസ് സാറിനെ ആദരിക്കും. ഡോ. സാബു തോമസ്, അഡ്വ. വി.ബി. ബിനു, പോൾ മണലിൽ, ഫാ. ഡോ. കെ.എം. ജോർജ് ,ഡോ. ബാബു ചെറിയാൻ,പ്രസന്നൻ ആനിക്കാട് എന്നിവർ പ്രസംഗിക്കും.
ദേശീയ ശാസ്ത്ര ദിനമാണ് ഫെബ്രുവരി 28. പകരം വെയ്ക്കാനില്ലാത്ത മഹാപ്രതിഭ കോട്ടയത്തിനാകെ അഭിമാനമാണെന്ന് സി എം എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പറഞ്ഞു.
അറുപതോളം വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും ബാല(ശാസ്ത്ര) സാഹിത്യരംഗത്തും പ്രവർത്തിച്ച് മൗലികമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നൻ. ഇരുനൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ബാലസാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ടാറ്റ ട്രസ്റ്റ് പരാഗ് ‘ബിഗ് ലിറ്റിൽ ബുക്ക് അവാർഡ്’ ജേതാവ്. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ

പ്രൊ. എസ് ശിവദാസ്


പി.റ്റി. ഭാസ്‌ക്കരപ്പണിക്കർ എമറിറ്റസ് ഫെല്ലോഷിപ്പ് നേടിയ ശാസ്ത്ര സാഹിത്യകാരൻ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ അവാർഡ് ജേതാവ്. ഭാരത സർക്കാറിന്റെ സാഹിത്യ അക്കാഡമി അവാർഡ്, എൻ. സി. ഇ. ആർ. ടി അവാർഡ്. കേരള സാഹിത്യ അക്കാഡമിയുടെ ബാലസാഹിത്യത്തിനും യാത്രാവിവരണത്തിനും അവാർഡ് നേടിയ ഗ്രന്ഥകാരൻ. അ.ണ.ക.ഇ. അവാർഡ്, ഭീമ അവാർഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാർഡ്, ഡോ. സി.പി. മേനോൻ സ്മാരക പുരസ്‌കാരം തുടങ്ങിയ അനേകം അംഗീകാരങ്ങൾ വേറെയും. കോട്ടയം സി. എം.എസ് കോളേജ് അദ്ധ്യാപകൻ, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കെമിസ്ട്രി പോസ്റ്റ് ഗ്രാജുവേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂറീക്ക, ശാസ്ത്ര കേരളം മാസികകളുടെ എഡിറ്റർ, ലേബർ ഇൻഡ്യ പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലയാള പുസ്തക ലോകത്ത്, പ്രത്യേകിച്ച് ബാലസാഹിത്യ രംഗത്ത് വളരെ സുപരിചിതമായ പേരാണ് ആർട്ടിസ്റ്റ് വെങ്കിയുടേത്. പ്രൊഫ. എസ്. ശിവദാസിന്റെ ‘ഉമക്കുട്ടിയുടെ
അമ്മൂമ്മ’ എന്ന പുസ്തകത്തിന് ചിത്രങ്ങൾ വരച്ചതാണ്
വെങ്കിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്.
വെങ്കിയുടെ ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രൊഫ. ശിവദാസ് അയച്ച
കത്താണ് ബാലസാഹിത്യ ചിത്രീകരണ രംഗത്തേക്ക് പൂർണ്ണമായി തിരിയാൻ അദ്ദേഹത്തിന് പ്രചോദനമായത്. ശിവദാസ് സാറിന്റെ 80-ൽ അധികം പുസ്തകങ്ങൾക്ക് ചാരുത പകർന്നത് വെങ്കിയാണ്.
മികച്ച കവർ ഡിസൈനുള്ള ‘ഭീമ ബാലസാഹിത്യ അവാർഡ്’. മികച്ച ചിത്രീകരണത്തിനും കവർ ഡിസൈനിനുമുള്ള ‘കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്’ നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...