മന്ത്രിയുടെ ശരീരത്തിൽ തട്ടിയത് ഗൺമാൻ്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു

മന്ത്രിയുടെ ശരീരത്തിൽ തട്ടിയത് ഗൺമാൻ്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.ആരോഗ്യമന്ത്രി വീണ ജോർജിനെ കെ എസ്‌ യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ സിപിഎം പ്രചരിപ്പിച്ച വീഡിയോയിൽ പ്രതികരണവുമായി കെ എസ് യു.മന്ത്രിയുടെ കഴുത്തിൽ കരിങ്കൊടി തട്ടുന്നു എന്ന തരത്തിലാണ് സിപിഎം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, മന്ത്രിയുടെ കഴുത്തിന് സമീപം എത്തിയത് കരിങ്കൊടിയല്ലെന്നും മന്ത്രിയുടെ തന്നെ ഗൺമാൻ്റെ കറുത്ത വസ്ത്രമാണെന്നുമാണ് കെ.എസ്.യു വിശദീകരിക്കുന്നത്. ഇതിന്റെ ദൃശ്യവും അവർ പുറത്തുവിട്ടിട്ടുണ്ട്.എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ച് സിപിഎം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചിട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗൺമാൻ്റെ കൈ കഴുത്തിന് സമീപം വന്നതെന്നും ഈ ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് കെ.എസ്.യു വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...