പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ഒഴികെ കോട്ടയം ജില്ലയിൽ മത്സര ചിത്രം തെളിഞ്ഞു

ഒടുവില്‍ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലേക്കും ഉള്ള സ്ഥാനാർത്ഥികളായി.പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ഒഴികെ കോട്ടയം ജില്ലയിൽ മത്സര ചിത്രം തെളിഞ്ഞു.യുഡിഎഫിന് ഏറ്റുമാനൂരില്‍ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, പൂഞ്ഞാറില്‍ സജി ജോസഫ്, കാഞ്ഞിരപ്പള്ളിയില്‍ റോണി കെ ബേബി എന്നിവരെയാണ് ഇന്നലെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചത്.കോട്ടയത്ത് പി. അനില്‍കുമാർ, കാഞ്ഞിരപ്പള്ളിയില്‍ ജോർജ് കുര്യൻ, പാലായില്‍ ഷോണ്‍ ജോർജ്, പൂഞ്ഞാറില്‍ പി.സി ജോർജ്, കടുത്തുരുത്തിയില്‍ സുരേഷ് ഇട്ടിക്കുന്നേല്‍, വൈക്കത്ത് കെ. അജിത്തും എൻഡിഎ സ്ഥാനാർഥികളായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ജില്ലയില്‍ ഏറ്റവും ആദ്യം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത് എല്‍ഡിഎഫ് ആണ്. വൈക്കത്ത് പി പ്രദീപ്, കടുത്തുരുത്തിയില്‍ നിർമല ജിമ്മി, ഏറ്റുമാനൂരില്‍ വിഎൻ വാസവൻ, കോട്ടയം കെ അനില്‍കുമാർ, പുതുപ്പള്ളി കെഎം രാധാകൃഷ്ണൻ, ചങ്ങനാശേരി ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളി എൻ ജയരാജ്, പൂഞ്ഞാർ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, പാലാ ജോസ് കെ മാണി എന്നിവർ പ്രാരണം ആരംഭിച്ചു ഒന്നാം ഘട്ടം പൂർത്തിയാകാറായി.

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ, ചങ്ങനാശേരിയില്‍ വിനു ജോബ്, പാലായില്‍ മണി സി കാപ്പൻ, കുടുത്തുരത്തിയില്‍ മോൻസ് ജോസഫ്, വൈക്കത്ത് കെ ബിനിമോനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരുന്നു.എൻഡിഎയില്‍ പുതുപ്പള്ളിയില്‍ മാത്രമാണ് ഇനി സ്ഥാനാർഥിയെ അറിയാനുള്ളത്.ഇന്നലെ ബി. രാധാകൃഷ്ണമേനോനെ ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്നു.പുതുപ്പള്ളിയിലും പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയെങ്കിലും മൂന്നാം ഘട്ടത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു.ഇന്നു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ട്വൻ്റി ട്വൻ്റി ഏറ്റുമാനൂർ മത്സരിപ്പിക്കാൻ ആദ്യം തീരുമാനിച്ച വീണാ നായർക്ക് വോട്ടില്ലാത്തതിനെ തുടർന്ന് നർത്തകിയായ അതിര ഡി നായർ സ്ഥാനാർഥിയായുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...