വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

വീട്ടിൽ പോയി ചോദിക്ക്, ചെറ്റ പ്രയോഗങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിൻ്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.സാധാരണ നമ്മൾ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും അതിനനുസരിച്ച് വരും. ചില ഘട്ടങ്ങളിൽ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിൻ്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരന് എതിരെ രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്. താൻ പലപ്പോഴും പറയുന്ന വാക്കാണന്നും , അൺപാർലമെൻ്ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...