കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ 700 കോടി രൂപയുടെ തട്ടിപ്പിന് നീക്കമെന്ന് രമേശ് ചെന്നിത്തല.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി അതിൻ്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.4415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് ദുരൂഹമായ സാഹചര്യത്തിൽ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെണ്ടർ വിളിച്ചത്.ദിനേശ് ബീഡി സഹകരണ സംഘം നൽകിയ, 280 പ്രാഥമിക സഹകരണ സംഘങ്ങൾക്കു സോഫ്റ്റ് വെയർ നൽകാനുള്ള 58 കോടി രൂപയുടെ ബിഡ് ആണ് സർക്കാർ അവാർഡ് ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ് വെയർ സ്ഥാപിക്കുമ്പോൾ 914 കോടിയോളം രൂപ ചിലവ് വരും. 206 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ ഭീമമന്മാരായ ടിസിഎസ് 4415 സഹകരണ സംഘങ്ങളിൽ സ്ഥാപിക്കാമെന്നേറ്റ പദ്ധതിയാണ് അതിൻ്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നത്. അതായത് ഈ പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ഖജനാവിന് 700 കോടിയിൽപരം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...