ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും .നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.

കഴിഞ്ഞ തവണ കിരീടം ചൂടി ചരിത്രമെഴുതിയ വിരാട് കോലിയും സംഘവും അതേ ആത്മവിശ്വാസത്തില്‍ സ്വന്തം ആരാധകർക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍, കരുത്തരായ താരനിരയി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഹൈദരാബാദിന്റെ വരവ്. അടുത്ത രണ്ട് മാസക്കാലം ഇന്ത്യയുടെ വിവിധ നഗരങ്ങളെ ആവേശക്കടലാക്കി മാറ്റുന്ന മത്സരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. റോയല്‍ ചലഞ്ചേഴ്സ് – സണ്‍റൈസേഴ്സ് സാധ്യത ടീംറോയല്‍ ചലഞ്ചേഴ്സ്: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍ , രജത് പതിദാർ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജേക്കബ് ഡഫി.സണ്‍റൈസേഴ്സ് ഹൈദരബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച്‌ ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, ലിയാം ലിവിംഗ്സ്റ്റണ്‍, ഹർഷിത് പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡണ്‍ കാർസെ, ശിവം മാവി.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...