സ്‌ട്രോംഗ് റൂം പരിസരത്ത് സുരക്ഷാ സേന തോക്കു ചൂണ്ടിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം- കളക്ടര്‍

വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയെന്ന മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

സ്‌ട്രോംഗ് റൂമിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‍റെ പൊതു നീരീക്ഷകര്‍ക്കൊപ്പമാണ് താന്‍ സ്ഥലത്തെത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.

ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളും പൊതുജനങ്ങളും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

spot_img

Related articles

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...