കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി.റിമാന്‍ഡ് തടവുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സഹതടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ പൊലിസ് കേസെടുത്തു.പാസ്‌പോര്‍ട്ട് നിയമലംഘനത്തിന് ജയിലില്‍ കഴിയുന്ന അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് നടപടിയെടുത്തിരിക്കുന്നത്.മര്‍ദനമേറ്റ തടവുകാരി നാഫിലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ജയിലില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സമയത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് അക്കിനിയും നാഫിലയും തമ്മില്‍ വാക്കേറ്റമുണ്ടായി.തര്‍ക്കം മൂത്തതോടെ പ്രകോപിതയായ അക്കിനി നാഫിലയുടെ കഴുത്തിന് പിടിച്ചു തള്ളുകയും തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിക്കുകയുമായിരുന്നു.ബഹളം കേട്ടെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ഇരുവരേയും പിടിച്ചു മാറ്റിയതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.തലയ്ക്ക് പരിക്കേറ്റ നാഫിലയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനും സഹതടവുകാരിയെ ആക്രമിച്ചതിനും അക്കിനിക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കും.

Leave a Reply

spot_img

Related articles

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...