എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു; കട പൂര്‍ണ്ണമായും കത്തി നശിച്ചു

എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു. കട പൂര്‍ണ്ണമായും കത്തി നശിച്ചു.എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പിംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.കടക്കുള്ളിലെ സാധനങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചു.ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടഉടമ സാജു പറയുന്നു.പതിനായിരത്തോളം രൂപ, ആധാരം, നിരവധി ഡോക്കുമെന്റുകള്‍, ഫ്രിഡ്ജ്, പൂമാലകള്‍, ഡെക്കേറേഷന്‍ ഐറ്റംസ്, ഫര്‍ണിച്ചറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.സമീപ കടകളിലേയ്ക്ക് തീ പടര്‍ന്നില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തകഴി, തിരുവല്ല എന്നിവടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് തീ അണച്ചത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...