തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ മരണം സർക്കാർ സ്‌ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒൻപത് മൃതദേഹങ്ങളിൽ എട്ടെണ്ണം പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.32 ശരീരഭാഗങ്ങളും ഒരു പൂർണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്.ഇവയുടെ ഡിഎൻഎ പരിശോധനാ നടപടികൾ തുടരുകയാണ്.12പേർ ചികിൽസയിലാണ്.

