ഡോ. രത്തൻ യു. ഖേല്‍ക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേല്‍ക്കർ ഐഎഎസിനെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി നിയമിച്ചു .ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളുടെ ആദ്യഘട്ട ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നിർണായക സ്ഥലംമാറ്റം. 2003 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഓഫീസറായ രത്തൻ ഖേല്‍ക്കർ, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ, കൃഷി വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന പദവികള്‍ മുൻപ് വഹിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന പശ്ചാത്തലത്തില്‍, ഭരണപരമായ കാര്യങ്ങള്‍ വേഗത്തിലാക്കാൻ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടർമാരെ, പ്രത്യേകിച്ച്‌ യുവതലമുറയെ ആകർഷിക്കാൻ അദ്ദേഹം നടത്തിയ ബോധവല്‍ക്കരണ പരിപാടികളും ‘വോട്ട് പാട്ടും’ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായും, സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും, ടി. ശ്രീകുമാറിനെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥ തലപ്പത്തെ ഈ പുതിയ മാറ്റം.പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസറെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന പാനലില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും അടുത്ത ഘട്ടത്തില്‍ പുതിയ സിഇഒയെ നിശ്ചയിക്കുക.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...