ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു .അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനാണ് തീപിടിച്ചത്. ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകർന്നു വീണത്. പൈലറ്റിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്. ജോർഹട്ടിലെ വ്യോമസേനാ താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

spot_img

Related articles

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...