കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി. എൻ.പണിക്കർ അനുസ്മരണ സമ്മേളനം നടത്തും.എംജി സർവകലാശാല് മുൻ വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ ഉദ്ഘാടനം നിർവഹിക്കും.പോളണ്ടിൽ നടന്ന രാജ്യാന്തര ക്വയർ മത്സര ഫെസ്‌റ്റിവലിൽ രണ്ടാംസ്ഥാനം ലഭിച്ച മലങ്കര സഭ സുമോറോ ” ഗായക സംഘത്തിനെ അനുമോദിക്കും.തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ആത്മരാഗം- സംഗീത പരിപാടിയും നടക്കും.നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗാനരചയിതാവും, ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാർ, ചിത്രകാരൻ പി. എം.യേശുദാസൻ, ഗായകൻ ഭരത് സജികുമാർ, ചലച്ചിത്രനടി വീണ നായർ എന്നിവർക്ക് പുരസ്കാരം സമ്മാനിക്കും.തുടർന്ന് ആത്മ സിംഫണിയുടെ കെ. ജയകുമാർ മ്യൂസിക് നൈറ്റും നടക്കും.

