ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു.

  • നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി പതിനഞ്ചു കോടിരൂപ വകയിരുത്തി
  • കോട്ടയം മുനിസിപ്പല്‍ മേഖലയില്‍ ഐ.ടി. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള പദ്ധതി അംഗീകരിക്കുകയും പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള തുക വകയിരുത്തുകയും ചെയ്തു.
  • നിലച്ചു പോയ ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മ്മാണവും പുനരാരംഭിക്കുന്നതിനായി അനുമതി ലഭിച്ചു.
  • കഞ്ഞിക്കുഴി ഫ്ലൈഓവര്‍ നിര്‍മ്മാണം ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.
  • നെഹ്രു സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
  • വടവാതൂര്‍ – കളത്തിപ്പടി-പൊന്‍പള്ളി റോഡിന് ഒരു കോടി രൂപ വകയിരുത്തി.
  • കോട്ടയം – കച്ചേരിക്കടവ്, ചവിട്ടുവരി-മോസ്കോ ജംഗ്ഷന്‍ റോഡ്, കുമാരനല്ലൂര്‍ വടക്കേനട പാലം, കോട്ടയം ചന്തക്കവല ML റോഡ്, മണിപ്പുഴ കാക്കൂര്‍ ലിങ്ക് റോഡ്, തിരുവാറ്റാ-എസ്.എച്ച് മൗണ്ട്-നാട്ടാശ്ശേരി റോ‍ഡ്, പനച്ചിക്കാട്-ഇരവിനല്ലൂര്‍ റോ‍ഡ്, മനോരമ ജംഗ്ഷന്‍-ഈരയില്‍ കടവ്-മണിപ്പുഴ ലിങ്ക് റോ‍ഡ്, അറുപുഴ-പാറേച്ചാല്‍ ജട്ടി റോ‍ഡ്, കുമാരനല്ലൂര്‍-കുടമാളൂര്‍ റോ‍ഡ് എന്നിവയുടെ നിര്‍മ്മാണവും നവീകരണവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • കോട്ടയം PWD ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും തിരുനക്കര മിനി സിവില്‍ സ്റ്റേഷന്റെ ബി.സി. ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും ബജറ്റില്‍ അനുമതി.
  • നിര്‍മ്മാണം നിലച്ചു പോയിരുന്ന നട്ടാശ്ശേരി-സൂര്യകാലടി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പുനരാരംഭിക്കും

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...