ത്രിരാഷ്ട്ര ഏകദിന പരമ്പര: കിരീടവുമായി ഇന്ത്യ എ; ശ്രീലങ്ക എയെ തോല്‍പ്പിച്ചത് 66 റണ്‍സിന്

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ എ ടീമിന്. ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് നേടിയത്. കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് വൈഭവ് സൂര്യവംശിയുടെ (29 പന്തില്‍ 94) വെടിക്കെട്ട് ഇന്നിംഗ്‌സാണ്. ക്യാപ്റ്റന്‍ തിലക് വര്‍മയാണ് (67 പന്തില്‍ 90) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 47.1 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി യാഷ് താക്കൂര്‍, വിപ്രജ് നിഗം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അനുകൂല്‍ റോയിക്ക് രണ്ട് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കന്‍ നിരയില്‍ വാനുജ സഹന്‍ (62), സദീര സമരവിക്രമ (52) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.വിജയകാന്ത് വിയസ്‌കാന്ത് (39), സഹന്‍ അരച്ഛിഗെ (38) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ഗംഭീര തുടക്കമാണ് ഇന്ത്യക്ക് സൂര്യവംശി നല്‍കിയത്. കേവലം 11 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സൂര്യവംശിക്ക് സാധിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കേവലം 29 പന്തില്‍ 94 റണ്‍സുത്ത് താരം മടങ്ങി. സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്.

സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് വന്നവരില്‍ തിലകിന് പുറമെ റുതുരാജ് ഗെയ്കവാദ് (40), കുമാര്‍ കുശാഗ്ര (39 പന്തില്‍ 36), അനുകൂല്‍ റോയ് (15 പന്തില്‍ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യാന്‍ഷെ ഷെഡ്‌ഗെ (2), നിശാന്ത് സിന്ധു (16), വിപ്രജ് നിഗം (27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. യാഷ് താക്കൂര്‍ (2) പുറത്താവാതെ നിന്നു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുഗദാസ് മാതുലന്‍, രവിന്ദു ഫെര്‍ണാണ്ടോ, വാനുജ സഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...