ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും; വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും; എല്‍ഡിഎഫിനെപ്പോലെയല്ല, വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി.ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ക്ഷേമ പെൻഷൻ അർഹരായവർക്ക് ലഭിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങള്‍ പുതുക്കാനും പുതിയ സംവിധാനം ഏർപ്പെടുത്താനും യുഡിഎഫ് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതല്‍ കൊടുത്തുതുടങ്ങുമെന്നും മുടക്കമില്ലാതെ പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പെൻഷൻ 2000 രൂപയില്‍ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നിറവേറ്റുമെന്നും എല്‍ഡിഎഫിന്റെ വാക്ക് പോലെയായിരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളില്‍ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്. അർഹരെ ഉള്‍പ്പെടുത്തി അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിക്കുമെന്നത്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...