അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്.അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന സ്ഥലത്ത് പരിഭ്രാന്തി പരത്തി.ആന പാഞ്ഞെടുത്തുന്നത് കണ്ട് ചിതറിയോടിയ ആളുകൾക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ഇടയാലത്ത് പറമ്പിൽ മധുവിന്റെ വീട്ടിൽ മകൻ മിഥുന്റെ വിരുന്ന് ചടങ്ങ് നടക്കുകയായിരുന്നു.ഈ ചടങ്ങിനെത്തിയ ആളുകൾക്ക് നേരെയാണ് ആന പാഞ്ഞടുത്തത്.ആനയെ കണ്ടതോടെ റോഡിൽ നിന്ന ആളുകൾ ഭയന്നോടുകയായിരുന്നു.ഓടുന്നതിനിടയിൽ വീണ് രണ്ടു മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.ആനയുടെ ആക്രമണത്തിൽ മധുവിന്റെ മകൻ മിഥുന്റെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സ്ഥലത്ത് ഇതിന് മുൻപും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.മേഖലയിൽ ആനയുടെ സാന്നിദ്ധ്യം നിരന്തരമാകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.കാട്ടാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

spot_img

Related articles

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളി

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര...

ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും; വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും; എല്‍ഡിഎഫിനെപ്പോലെയല്ല, വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി.ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ക്ഷേമ...