പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടികൾ ആരംഭിച്ചു.

Leave a Reply

spot_img

Related articles

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു .ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി ചെറിയാന്റെ (88) സംസ്‌കാരം സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി...

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരട്ടെയെന്ന് വെള്ളാപ്പള്ളി; കേസിൽ നിന്നൂരാൻ പിണറായിയുടെ സഹായം തേടിയിട്ടില്ലെന്നും വിശദീകരണം

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം...

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത് : ഓർത്തഡോക്സ് സഭ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ് എന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ്...

മദ്യനയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല: കെ സി വേണുഗോപാൽ

സർക്കാർ എടുക്കുന്ന നടപടികളിൽ ആർക്കെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും.മദ്യ നയം,ധാതു മണൽ ഖനനം എന്നീ വിഷയങ്ങളിൽ ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിലുണ്ട്.നയപരമായ തീരുമാനങ്ങളിൽ...