പള്ളി കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം

വാണിയപ്പാറ പള്ളി കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തില്‍ തീരുമാനം. സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേസെടുക്കാനും തീരുമാനം.കല്ലറ തുറന്ന് പരിശോധിക്കാൻ നാളെ ആർഡിയോയുടെ അനുമതി തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കല്ലറയ്ക്ക് പൊലീസ് കാവല്‍ ഉണ്ടാവും. അന്വേഷണം തൃപ്തികരമാണെന്ന് പള്ളി വികാരിയും വ്യക്തമാക്കി. കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച്‌ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ സംസ്കരിച്ച മൃതദേഹത്തിന് അരികില്‍ നിന്നാണ് പായയില്‍ പൊതിഞ്ഞ രീതിയില്‍ മറ്റൊരു മൃതദേഹം കണ്ടെത്തിയത്.ഇതിന് പിന്നാലെ ആണ് 10 വർഷം മുമ്പ് കാണാതായ സിജോ സ്കറിയയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2014ല്‍ വീട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയ്ക്കൊപ്പം വാണിയപ്പാറയുള്ള ഭാര്യവീട്ടിലേക്ക് പോയതായിരുന്നു സിജോ സ്കറിയ. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.

Leave a Reply

spot_img

Related articles

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവം; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉന്നതതല അന്വേഷണത്തിന് സാധ്യത

ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി...

ആരോഗ്യവകുപ്പിലെ ‘കസേരക്കളി’: ഡയറക്ടറുടെ മാറ്റത്തിൽ ഹൈക്കോടതി വിധി ഇന്ന്

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും.ഡോ. റീനയ്ക്ക് അനുകൂലമായി...

തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ല; കെ കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്.കഴിഞ്ഞ മൂന്ന്...

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം.കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ...