കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം.കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.അപകടസ്ഥലത്തുനിന്നും അഞ്ച് പേരെയാണ് നിലവിൽ പുറത്തെടുത്തത്.ഇതിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകൾ.കൂടുതൽ കുട്ടികൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്.പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്..

Leave a Reply

spot_img

Related articles

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവം; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉന്നതതല അന്വേഷണത്തിന് സാധ്യത

ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി...

ആരോഗ്യവകുപ്പിലെ ‘കസേരക്കളി’: ഡയറക്ടറുടെ മാറ്റത്തിൽ ഹൈക്കോടതി വിധി ഇന്ന്

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും.ഡോ. റീനയ്ക്ക് അനുകൂലമായി...

തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ല; കെ കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്.കഴിഞ്ഞ മൂന്ന്...

പള്ളി കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം

വാണിയപ്പാറ പള്ളി കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാൻ അന്വേഷണസംഘം.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തില്‍ തീരുമാനം. സെമിത്തേരിയില്‍ ദുരൂഹ...