ആരോഗ്യവകുപ്പിലെ ‘കസേരക്കളി’: ഡയറക്ടറുടെ മാറ്റത്തിൽ ഹൈക്കോടതി വിധി ഇന്ന്

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും.ഡോ. റീനയ്ക്ക് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വിധി പറയുക.ട്രൈബ്യൂണലിന്റേത് ഇടക്കാല വിധി മാത്രമാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.ഡോ. റീനയുടെ നിയമന കാലാവധി ഇതിനകം തന്നെ അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.പകർച്ചവ്യാധി പടർന്നുപിടിച്ച സമയത്ത് ഡയറക്ടർ അവധിക്ക് അപേക്ഷിച്ചെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് മാറ്റിയതെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.എന്നാൽ താൻ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തന്നെ മാറ്റിയ നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടെന്നുമാണ് ഡോ. റീന ട്രൈബ്യൂണലിനെ ബോധിപ്പിച്ചത്.റീനയുടെ വാദം കണക്കിലെടുത്തായിരുന്നു ട്രൈബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് മുൻപ് സ്റ്റേ ചെയ്തത്.ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. കെ.ജെ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി മാറ്റിക്കൊണ്ടായിരുന്നു സർക്കാർ ഉത്തരവിറക്കിയത്.പകരം അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ഡോ. വി. മീനാക്ഷിക്കാണ് നിലവിൽ ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്.സർക്കാർ നടപടിക്കെതിരെ ഡോ. റീന ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് അപ്പീലുമായി ഹൈക്കോടതിയിലേക്ക് നീങ്ങിയത്.കോടതിയുടെ ഇന്നത്തെ നിലപാട് വകുപ്പിലെ ഉന്നതതല നേതൃത്വത്തിൽ നിർണായകമാകും.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...