ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് വി എൻ വാസവൻ

ഉരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യു ഡി എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി എൻ വാസവൻ.ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യു ഡി എഫ് അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.എന്നാൽ ഇപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് അവർക്ക് തന്നെ മാറ്റിപ്പറയേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും,സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും വി എൻ വാസവൻ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ, രഹസ്യമായി അവരെ പോയി കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വർക്കുകൾ ഏറ്റെടുക്കണമെന്ന് ഒളിവിൽ ആവശ്യപ്പെട്ടിരുന്നതായും വി എൻ വാസവൻ വെളിപ്പെടുത്തി.

Leave a Reply

spot_img

Related articles

കീഴാറ്റൂർ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പ്രതികളെയും വെറുതെ വിട്ടു

കീഴാറ്റൂർ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസില്‍ സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...

മസ്തിഷ്ക മരണം സംഭവിച്ച നവോമി ഇനി ആറുപേരിലൂടെ ജീവിക്കും

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി...

തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു .കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20)...

പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി.കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും...