വീണ്ടും അട്ടിമറി; പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ നെതർലൻഡ്സിനെ കീഴടക്കി

പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്.തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് നടന്നത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.മൊറോക്കോയ്ക്കായി സൂഫിയാൻ റഹീമി, താൽബി, സൈബാറി എന്നിവർ കിക്കുകൾ വലയിലാക്കി. എൽ അയ്നോയിയും ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയും കിക്കുകൾ നഷ്‌ടപ്പെടുത്തി.71 മിനിറ്റുകളോളം ഗോൾരഹിതമായി തുടർന്ന മത്സരത്തിൽ നെതർലൻഡ്സാണ് ആദ്യം സ്കോർ ചെയ്‌തത്‌. 72-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ തന്നെ വുട്ട് വെർഗ്ഹോസ്റ്റിൻ്റെ നീക്കമാണ് ഡച്ച് ടീമിന്റെ ഗോളിലേക്ക് നയിച്ചത്. ഗോളി വെർബ്രൂഗൻ ക്ലിയർ ചെയ്ത്‌ പന്ത് വെർഗ്ഹോസ്റ്റ് ഹെഡ് ചെയ്ത‌്‌ സമ്മർവില്ലിന് നൽകുകയായിരുന്നു. മൊറോക്കൻ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിന് അരികിലെത്തിയ സമ്മർവിൽ വീഴുന്നതിന് തൊട്ടുമുൻപായി പന്ത് പാസ് ചെയ്‌തു. ഓടിയെത്തിയ ഗാക്പോ അവസരം മുതലെടുത്ത് പന്ത് വലയിലാക്കി.
എന്നാൽ ഇൻജുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോയുടെ മറുപടിയെത്തി. ഇസ്സ ഡിയോപ്പിന്റെ ഹെഡറിലൂടെയായിരുന്നു മൊറോക്കോയുടെ സമനില ഗോൾ. പകരക്കാരനായി ഇറങ്ങിയ താൽബി മൈതാനത്തിൻ്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്‌സിലേക്ക് നൽകിയ പന്ത് ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിനെ മറികടന്ന് ഇസ്സ ഡിയോപ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് എസ്ട്രാ ടൈമും, പെനാൽറ്റിയും നെതർലാൻഡ് സിൻ്റെ വിധിയെഴുതി.

Leave a Reply

spot_img

Related articles

ജർമ്മനിക്ക് സഡൻ ഡത്ത്; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രീക്വാട്ടർ കാണാതെ പുറത്ത്

ഇത്തവണ ലോക കപ്പ് കിരീടം ചൂടുമെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്ന ടീമുകളിൽ ഒന്നായ ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്ത്.പരാഗ്വെയോട് സഡൻ ഡത്തിൽ അവർ കീഴടങ്ങി.റൗണ്ട് ഓഫ്...

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍. ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ആദ്യ പകുതിയിൽ...

ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക്

ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക് .ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ഇൻജുറി ടൈമില്‍ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോള്‍ നേടിയത്.ഇന്ന് നടക്കുന്ന...

ടി20 മത്സരത്തില്‍ അയർലൻഡ് ഇന്ത്യയെ ഒരു റണ്ണിന് പരാജയപ്പെടുത്തി, പരമ്പരയില്‍ 2-0 ന് ചരിത്ര വിജയം നേടി

ടി20 മത്സരത്തില്‍ അയർലൻഡ് ഇന്ത്യയെ ഒരു റണ്ണിന് പരാജയപ്പെടുത്തി, പരമ്പരയില്‍ 2-0 ന് ചരിത്ര വിജയം നേടി.ടോസ് നേടി ഇന്ത്യ ബൗള്‍ ചെയ്യാൻ തീരുമാനിച്ച...