ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിക്കഴിഞ്ഞു.2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്.മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ,ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്.മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.അവാർഡ് പ്രഖ്യാപനം സംബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ്...

ഇത്. എസ്. ഐ. ലൗലജൻ ടി.എസ്- ‘അതിമനോഹരം’ പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ .ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക്...

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം…. ‘ഓപ്പറേഷൻ ത്രാൾ’ ടീസർ എത്തി

എൻ ഐ.എ (N.I.A.) വച്ചാ എന്താ ന്നറിയോ നിനക്ക് ....അൽപ്പം തമിഴ് കലർന്ന ശബ്‌ദം ...ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ...

ഞാനില്ല … ഞാനില്ലിനി നിൻ… ‘ലോ ആൻഡ് ഓർഡിലെ’ രണ്ടാമതു വീഡിയോ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന...