സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു.ജൂലൈ 6നു വൈകിട്ട് 4 വരെ ഓപ്ഷൻ നൽകാം. വിലാസം : www.cee.kerala.gov.inഹൈക്കോടതി നിർദേശത്തെ തുടർന്ന് 2 വിദ്യാർഥികളുടെ മാർക്ക് കൂടി അപ്ലോഡ് ചെയ്തതിനാൽ റാങ്ക് ലിസ്റ്റിൽ നേരിയ വ്യത്യാസം വരും.ഓപ്ഷൻ റജിസ്‌റ്റർ ചെയ്യാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ തുടർന്നുളള ഘട്ടത്തിൽ പുതുതായി നൽകാൻ സാധിക്കില്ല.

