ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായും വ്യക്തമായി.സംഭവത്തില്‍ മലയിൻകീഴ് സ്വദേശിയായ യുവാവിനെയും അപകടത്തില്‍പ്പെട്ട കാറും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന വിപിൻ എന്ന യുവാവ് ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മനുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവർക്കും 25 വയസ്സായിരുന്നു. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനിയറായിരുന്ന നവീനും കിൻഫ്രയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മൃദുലയും.

Leave a Reply

spot_img

Related articles

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.ഇന്നലെ രാത്രി വടം ഉപയോഗിച്ച്‌ മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ചു...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സഹോദരനും ഭാര്യയും

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സഹോദരനും ഭാര്യയും.എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജോമോളെ സഹോദരന്‍ ജോയ്‌സണ്‍, ഇയാളുടെ ഭാര്യ എന്നിവര്‍...

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു .ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.വയനാട് ഉള്‍പ്പെടെ...

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം .നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍(52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.നെഞ്ചുവേദനയാണെന്ന്...