കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സർക്കാർ തലത്തില്‍ നടന്ന ചർച്ച പരാജയം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ ജീവനക്കാർ വീട്ടില്‍ ഇരിക്കട്ടെ എന്നാണ് കമ്പനി നിലപാടെന്നും ഇക്കാര്യത്തില്‍ സർക്കാർ എതിർപ്പ് അറിയിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് കമ്പനിയുടെ ന്യായീകരണം.മറ്റ് സംസ്ഥാനങ്ങളിലും പിരിച്ച്‌ വിടല്‍ നടന്നെന്നും കമ്പനി ചർച്ചയില്‍ വിശദീകരിച്ചു. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ആദ്യം മുതല്‍ തന്നെ ഇടപെടല്‍ നടത്തിയെന്ന് തൊഴില്‍മന്ത്രി പറഞ്ഞു.കൂട്ട പിരിച്ച്‌ വിടല്‍ അറിഞ്ഞപ്പോള്‍ തന്നെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായി. സ്ഥാപനം കേരളത്തില്‍ നിലനിർത്താൻ എന്ത് സഹായവും ചെയ്ത് നല്‍കാൻ സർക്കാർ തയാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...