അയോധ്യ ക്ഷേത്രക്കൊള്ള; രാഹുല്‍ഗാന്ധിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ചോദ്യങ്ങള്‍ ഉയരുന്നു

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ചോദ്യങ്ങള്‍ ഉയരുന്നു.രാജ്യമാകെ ബി ജെ പിക്കും സംഘപരിവാര്‍ നേതൃത്വത്തിനും എതിരെ വികാരമുയര്‍ന്ന വിഷയത്തില്‍ രാഹുല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെയും മൃദു ഹിന്ദുത്വ ആരോപണം നേരിടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി.

വിദേശപര്യടനത്തിലുള്ള രാഹുല്‍ മറ്റ് വിഷയത്തില്‍ നിലപാട് പറയുന്നുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പോലും ഇതു സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല. അഖിലേഷ് യാദവടക്കം പ്രതിപക്ഷ നേതാക്കള്‍ ബി ജെ പിക്കെതിരെ ആരോപണം ഉയര്‍ത്തുമ്പോഴാണ് രാഹുലിന്റെ മൗനം. വിദേശത്തുള്ള രാഹുല്‍ ഗാന്ധി ഈ മാസം 12ന് ഇന്ത്യയില്‍ തിരിച്ചെത്തും. അയോധ്യ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം കര്‍ശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ ആവശ്യമുയര്‍ന്നിട്ടും രാഹുല്‍ പ്രതികരിച്ചിട്ടില്ല.അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ് ഐ ടി റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കുമെന്നാണ് സൂചന. ട്രസ്റ്റിന്റെ കണക്കുകള്‍ എസ് ഐ ടി പരിശോധിച്ചു. ഇ ഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. പ്രാഥമിക റിപ്പോര്‍ട്ടില്‍ ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...