വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാർഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ.ബങ്കിംചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും.ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ.ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം.പൂർണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു.മിലിട്ടറി അല്ലെങ്കിൽ പൊലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ, സദസ്സിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ.സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.വന്ദേമാതരം ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

അയോധ്യ ക്ഷേത്രക്കൊള്ള; രാഹുല്‍ഗാന്ധിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ചോദ്യങ്ങള്‍ ഉയരുന്നു

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ചോദ്യങ്ങള്‍ ഉയരുന്നു.രാജ്യമാകെ ബി ജെ പിക്കും സംഘപരിവാര്‍ നേതൃത്വത്തിനും എതിരെ...

അയോധ്യ സംഭാവന കൊള്ള; കേന്ദ്ര സര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ .സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന്...

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്കും ഭർത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി. പെണ്‍കുട്ടിക്കും ഭർത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി.ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഫർമാന്റെ മുൻകൂർ ജാമ്യഹർജി...

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും.പഴയ പോർട്ടലുകളിലെ സാങ്കേതിക...