ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ

ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ.ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നല്‍കും. ഓണത്തിനുള്‍പ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയില്‍ തന്നെ തുടരും.ബാങ്ക് വഴിയുള്ള വിതരണം എന്ന തീരുമാനം തത്വത്തില്‍ എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ധനകാര്യ വകുപ്പ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ക്ഷേമ പെൻഷൻ ബാങ്ക് വഴി ആക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണമായി രംഗത്തെത്തിയിരുന്നു. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നില്‍ കൂടുതല്‍ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം. കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുള്‍പ്പെടുന്നു.

Leave a Reply

spot_img

Related articles

നിതിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ...

മുഖ്യമന്ത്രിയും യു.എസ്. അംബാസിഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ...

ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയി​ലെത്തിയ...

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...