തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെ (17) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷമാണ് തലയിൽ കിക്ക് ചെയ്‌തതെന്നും ഫൈസിന് നീതി ലഭിക്കമെന്നും കുടുംബം ആവശ്യപ്പെട്ടു.

മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിൻ്റെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്തു‌. എന്നാൽ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാർത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു മീറ്ററിനുള്ളിൽ ഉണ്ടാവണം എന്നത് അടക്കമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ ഫൈസിൻ്റെ അച്ഛനും അമ്മയും സിബിഎസ്ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. ഫൈസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും കുടുംബം അറിയിച്ചു. കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്

Leave a Reply

spot_img

Related articles

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം

ചപ്പാത്തി നിർമാണ യന്ത്രത്തില്‍ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം.മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോള്‍ ജസ്റ്റിൻ ആണ് മരിച്ചത്.ഇന്നലെയായിരുന്നു അപകടം ഉണ്ടായത്.ശബ്ദം...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് LPST റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 ദിവസമായി എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു. 13 ദിവസമായി നേതാവ് വളർമതി നടത്തി വന്ന...

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...