ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
‘മുൻപേ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.
പ്രശസ്‌ത ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്..

ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ , ടൊവിനോ തോമസ്സും, സഹോദരൻ ടിംങ്സ്റ്റൺ തോമസ്സും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.പനോരമ സ്റ്റുഡിയോസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ് , ടൊവിനോ തോമസ് പ്രൊഡക്‌ഷൻസാണ്ഈ ചിത്രം നിർമ്മിക്കുന്നത്.കുമാർ മങ്ങാട്ട് പഥക്ക് , അഭിക്ഷേക് പഥക്ക് , ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ് സ്റ്റൺ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ .കോ പ്രൊഡ്യൂസേർസ് – രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി.
കിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര..സി.എഫ് ഓ. .രവി ഓത്തി.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ ‘ഫുട്ടേജ്’ എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുൻപേ’.നീലഗിരിക്കുന്നു കളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന “ഒരിടം” എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് .ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത് ..താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിൻ്റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിദ്ധ്യത്തിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം .ടൊവിനോ തോമസ്സിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.

ബാംഗ്ളൂരിൽ സ്ഥിര താമസ്സമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്.നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്‌ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.
വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ് .ടീനാ തോമസ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നു.
സംഗീതം- റെക്സ് വിജയൻ-.ജിച്ചു ജോയ്.
ഛായാഗ്രഹണം- ഷിനോസ് .
എഡിറ്റിംഗ് – സൈജു ശ്രീധരൻ.
പ്രൊഡക്‌ഷൻ ഡിസൈൻ- ദിലീപ് നാഥ്.
സിങ്ക് സൗണ്ട്- വൈശാഖ് ബി.വി.
സൗണ്ട് മിക്സ് – സിനോയ് ജോസഫ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്,
സോബൻ .പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ.
പ്രൊഡക്‌ഷൻ കൺടോളർ- റിച്ചാർഡ്.
അസ്സോസ്സിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ.
ലൈൻ പ്രൊഡ്യൂസർ- അബിൻ. ഈ എ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ.
ആക്ഷൻ – ഫീനിക്സ് പ്രഭു.
ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു .
വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് .
വാഴൂർ ജോസ് .

Leave a Reply

spot_img

Related articles

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ...

‘ഭൗമ’ നവംബർ പന്ത്രണ്ടിന്; അനൗൺസ് മെൻ്റെ് പോസ്റ്റർ എത്തി

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബർ പന്ത്രണ്ടിന്...

‘ഹെനോക്ക് ( HENOK )’ ദിലീപ് ചിത്രം ആരംഭിച്ചു

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (henok )ആലപ്പുഴയിൽ ആരംഭിച്ചു.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാർ...

‘ഭൗമ’ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ . എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ഭൗമ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ...