മരംകൊത്തി…..ഓട്ടംതുള്ളലിലെ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .ഇപ്പോഴിതാ ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ മരം കൊത്തി വേഗത്തിൽ മനം കൊത്തി നീറുന്നു …എൻ തുയിര്…..
എന്ന ലിറിക്കൽ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടിരിക്കു ന്നത്..വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ചിരിക്കുക യാണ് ഈ ഗാനം.ഉടൻ തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ്ഈ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈണമിട്ടതാണ് ഈ ഗാനം…ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽമോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .

വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽവിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻഅസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യപൊറ്റയിൽക്കട, ഡിഫിൻ ബാലൻ,പ്രൊഡക്ഷൻസ്റ്റിൽസ് – അജി മസ്ക്കറ്റ്.മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; ‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമർത്തി പ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ് , സനൂപ് തൈക്കൂടം,ശരത്...

ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന'മുൻപേ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.പ്രശസ്‌ത ചിത്രസംയോജകനായ...

ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക്

ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക് .ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി...

ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു.74 വയസ്സായിരുന്നു. രക്ത അർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഗജിനി'യിലെ വില്ലൻ കഥാപാത്രം, 'ലഗാൻ'...