നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്.ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്.വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന്‍ വള്ളങ്ങളും എത്തുന്നത്. പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപിജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു.

Leave a Reply

spot_img

Related articles

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20)...

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ.തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ്...

പൊലീസിനെ ആധുനിക വത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി

സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള...